Today: 22 Oct 2024 GMT   Tell Your Friend
Advertisements
ജോസ് കുമ്പിളുവേലിയ്ക്ക് "ഒരുമ"യുടെ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം
Photo #1 - Germany - Otta Nottathil - oruma_malayalee_association_duisburg_honoured_Jose_Kumpiluvelil
Photo #2 - Germany - Otta Nottathil - oruma_malayalee_association_duisburg_honoured_Jose_Kumpiluvelil
ബര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തിലെ ഡൂയിസ്ബുര്‍ഗ് നഗരത്തില്‍ കുടിയേറിയ പുതിയ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ഒരുമ" അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമരംഗത്തെ ശ്രേഷ്ഠ പുരസ്കാരം അസോസിയേഷന്‍ പ്രസിഡണ്ട് എ.എസ്. സുദീപ് ല്‍ നിന്നും പ്രവാസിഓണ്‍ലൈന്‍ മുഖ്യപത്രാധിപരും ജര്‍മനിയിലെ സമൂഹ്യസംഘടനാ പ്രവത്തനത്തില്‍ നിറസാന്നിദ്ധ്യവുമായ ജോസ് കുമ്പിളുവേലില്‍ ഏറ്റുവാങ്ങി.

ഡൂയീസ്ബുര്‍ഗ്, വാല്‍സും അല്‍ഡെന്‍റാഡെ സെന്റ് ജോസഫ് ദേവാലയ ഹാളില്‍ അസോസിയേഷന്റെ "ആരവം" 2024 എന്ന ഓണാഘോഷ വേളയിലാണ് പുരസ്ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ നാടകകൃത്തും സംഘടനാ പ്രവര്‍ത്തകനുമായ ആന്റണി പാലത്തിങ്കല്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ എ.എസ്. സുദീപ് സ്വാഗതം ആശംസിച്ചു. ഗോപീകൃഷ്ണന്‍ ജോസ് കുമ്പിളുവേലിയെ സദസിനു പരിചയപ്പെടുത്തി. ജോസ്കുട്ടി സനല്‍ നന്ദി പറഞ്ഞു.

കഴിഞ്ഞ 24 വര്‍ഷമായി ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച ജോസ് കുമ്പിളുവേലില്‍ കേരളത്തിലെ മുഖ്യധാരാപത്രങ്ങളിലും ചാനലുകളിലും ഫ്രീലാന്‍സറും, സംഗീതരംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു ഗാനരചയിതാവുമാണ്. നാലാം ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗമാണ്.

ജര്‍മനിയിലെ രജിസ്റേറര്‍ഡ് സംഘടനയായ ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായുള്ള കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും, ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യസംഭാവനകള്‍ നല്‍കിയതിന് കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ 2023 ലെ പുരസ്ക്കാരവും മുമ്പ് ലഭിച്ചിട്ടുണ്ട്.
- dated 18 Oct 2024


Comments:
Keywords: Germany - Otta Nottathil - oruma_malayalee_association_duisburg_honoured_Jose_Kumpiluvelil Germany - Otta Nottathil - oruma_malayalee_association_duisburg_honoured_Jose_Kumpiluvelil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ ടെക്കികള്‍(ടെക് ജോലിക്കാര്‍) നേരിടുന്ന ഏറ്റവും വലിയ 3 വെല്ലുവിളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
യുവ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുടമകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ദത്തെടുക്കല്‍ നിയമം പരിഷ്കരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ പസ്സേറിയയില്‍ കൊക്കെയിന്‍ പിസ്സ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം 94ാം പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_nursing_ausbildung_oct_31
പ്ളസ്ടൂ കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൈ്ററപ്പന്റോടെ നഴ്സിങ് പഠനം ; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ; ഇപ്പോള്‍ അപേക്ഷിക്കാം
തുടര്‍ന്നു വായിക്കുക
farewell_fr_mani_kuzhikandathil_CMI_germany
ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐക്ക് യാത്രയയപ്പ് നല്‍കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us